സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണം; ആണുങ്ങളെ എളുപ്പം കുടുക്കുന്നുവെന്ന് രാഹുൽ ഈശ്വർ
സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ. ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണ്. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടെന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിന് പെറ്റമ്മ നയവും രാഹുൽ ഈശ്വറിന് ചിറ്റമ്മ നയവുമാണ്
ഭരണഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നു. തന്റെ വാദങ്ങളോ മറുപടികളോ അവർ കേട്ടിട്ടില്ല. തനിക്കെതിരെ യുവജന കമ്മീഷനിൽ ദിശ എന്ന സംഘടന പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസെടുത്തു. തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ല
ജനുവരി 30 മുതൽ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കും. ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും എൽദോസ് കുന്നപ്പിള്ളിക്കും കിട്ടാത്ത എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്നും രാഹുൽ ഈശ്വർ ചോദിച്ചു.
പുരുഷ കമ്മീഷന് വേണ്ടി നിയമസഭയിൽ പ്രൈവറ്റ് ബിൽ കൊണ്ടുവരുമെന്ന് എൽദോസ് കുന്നപ്പിള്ളി ഉറപ്പ് നൽകി. ആണുങ്ങളെ കുടുക്കുന്നതിന് അവസാനം വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.