Kerala
നവീൻ ബാബുവിനെതിരെ പരാതികളൊന്നുമുണ്ടായിരുന്നില്ല; റവന്യു വകുപ്പിന്റെ വിവരാവകാശ രേഖ
ജീവനൊടുക്കിയ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് റവന്യു വകുപ്പിന്റെ വിവരാവകാശ രേഖ. നവീൻ ബാബു എഡിഎം തസ്തികയിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിൽ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.
നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതികൾ ലഭിച്ചതായി റവന്യു സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിനാണ് പരാതികൾ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി.
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരത്തെ കൈമാറിയിരുന്നു. ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട്ടാണ് മന്ത്രി കെ രാജൻ മുഖ്യമന്ത്രിക്ക് കൈമാറിയത്.