സർക്കാർ പരിപാടികളിൽ ഇനി കാവിക്കൊടിയേന്തിയെ ഭാരതാംബ ഉണ്ടാകില്ല; മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി ഗവർണർ

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം സമവായത്തിലേക്ക്. ഇന്നലെ നടന്ന മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുക്കം. കാവി കൊടിയേന്തിയെ ആർഎസ്എസ് ഭാരതാംബ ചിത്രത്തിൽ പിടിവാശി ഉപേക്ഷിക്കാനാണ് ഗവർണറുടെ തീരുമാനം എന്നറിയുന്നു. സർക്കാർ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ഉണ്ടാകില്ലെന്ന് ഗവർണർ ഉറപ്പ് നൽകി
അനൗദ്യോഗിക പരിപാടികളിലും ഭാരതാംബയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. ചിത്രം വന്നതിൽ ഗൂഢാലോചനയില്ലെന്നും ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞു. സർക്കാർ പട്ടിക പ്രകാരം വൈസ് ചാൻസലർമാരെ നിയമിക്കും.
ഭാരതാംബ ചിത്ര പ്രശ്നം വഷളാക്കിയത് മന്ത്രി ശിവൻകുട്ടിയാണെന്ന പരാതി ഗവർണർ മുഖ്യമന്ത്രിയോട് ഉന്നയിച്ചു. കൃഷി മന്ത്രി പി പ്രസാദിന്റെ ഇടപെടൽ മാന്യമായിരുന്നുവെന്നും ഗവർണർ പറഞ്ഞു. കേരളാ യൂണിവേഴ്സിറ്റി തർക്കത്തിൽ ഇടപെടില്ലെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.