Health

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്; ചർമ്മത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ഇവയാകാം

പ്രമേഹ സാധ്യതകൾ ചർമ്മത്തിലെ ചില ലക്ഷണങ്ങൾ കാണിക്കും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?. എങ്കിൽ അത് എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം. ഉപദ്രവകാരികളല്ലാത്ത മുഴകൾ തുടങ്ങി ഗുരുതരമായ അണുബാധകൾ വരെ പ്രമേഹ രോഗത്തിൻ്റെ വ്യപ്തിയെക്കുറിച്ചും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും കാണിക്കുന്നു.

ഗ്ലൂക്കോസ് അളവ് ഉയരുന്നതിലൂടെ രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേട് വരികയും, രക്തചംക്രമണം കുറയുകയും ചെയ്യും. ഇതിലൂടെ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭ്യമാകില്ല. ഇത് പിന്നീട് അണുബാധകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.

പ്രമേഹരോഗികളിൽ നിർജ്ജലീകരണം മൂലം വരണ്ട അനുഭവം ഉണ്ടാകാറുണ്ട്. ഈർപ്പത്തിൻ്റെ ഈ അഭാവം ചർമ്മത്തിൽ ചുളിവുകളും, വിണ്ടു കീറലും ഉണ്ടാക്കിയേക്കാം. ഇങ്ങനെ ഉണ്ടാകുന്ന മുറിവുകൾക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ​ അവ വഷളാവാനുള്ള സാധ്യതയുണ്ട്.

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. ദുർബലായ പ്രതിരോധ ശേഷി ബാക്ടീരിയൽ, ഫംഗൽ, അണുബാധക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വളരെ ദുർബലവും നേർത്തതുമായ ചർമ്മ ഭാഗങ്ങളിലായിരിക്കും ഇവ ഉണ്ടാവുക. യോനി ഭാഗങ്ങളിൽ ഉണ്ടാകുന്ന യീസ്റ്റ് അണുബാധകൾ ഇതിൻ്റെ ഫലമായിരിക്കാം.

  1. പ്രമേഹവുമായി ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങൾ

അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല ചർമ്മ രോഗങ്ങളിലേക്കും പ്രമേഹം നയിച്ചേക്കാം. കാൽമുട്ടിൻ്റെ താഴെയുള്ള ഷിൻ എന്ന ഭാഗത്ത് കാണപ്പെടുന്ന തിളങ്ങുന്ന ചുവപ്പ് നിറം കലർന്ന തവിട്ട് നിറത്തിലുള്ള പാടുകൾ അത്തരത്തിലൊന്നാണ്. ഇത് ഒരു പക്ഷേ വാസ്കുലർ പ്രശ്നങ്ങളെ ആയിരിക്കാം സൂചിപ്പിക്കുന്നത്.

ചർമ്മത്തിൽ വളയത്തിൻ്റെ ആകൃതിയിൽ ചെറിയ മുഴകളായി കാണപ്പെടുന്ന ഗ്രാനുലോമ ആനുലെയർ നിരുപദ്രവകാരികളാണെങ്കിലും ഗ്ലൂക്കോസിൻ്റെ അളവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പ്രമേഹരോഗികളിൽ ഏറെ ആശങ്ക ഉണ്ടാക്കിയേക്കാം.

ചർമ്മത്തിൽ ഘർഷണം അധികം അനുഭവപ്പെടുന്ന ഇടങ്ങളിൽ അക്രോകോർഡോണുകൾ അല്ലെങ്കിൽ സ്കിൻ ടാഗുകൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നത്
ഇൻസുലിൻ പ്രതിരോധശേഷി ഉള്ളവരിൽ ഇത് വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ യീസ്റ്റ് അല്ലെങ്കിൽ ഫംഗസ് അണുബാധകൾ ഉയരുന്നു. വായ, യോനി എന്നിവിടങ്ങളിലായിരിക്കും അവയ്ക്ക് അനുകൂലായ അന്തരീക്ഷം സൃഷ്ട്ടിക്കപ്പെടുക.

കണ്ണുകൾക്ക് ചുറ്റുമോ അല്ലെങ്കിൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലോ മഞ്ഞ കലർന്ന ചെറിയ മുഴകളോ പാടുകളോ പ്രത്യക്ഷപ്പെടുന്നത് കൊളസ്ട്രോളിൻ്റെ അളവിനെയാവാം സൂചിപ്പിക്കുന്നത്.

കഴുത്ത്, കക്ഷം, ഞരമ്പ് തുടങ്ങി ശരീരത്തിൽ മറ്റെവിടെയെങ്കിലുമോ കാണപ്പെടുന്ന കറുത്ത പാടുകൾ അല്ലെങ്കിൽ അൽപ്പം കട്ടിയുള്ള തിളങ്ങുന്ന ചർമ്മം പ്രമേഹം വരാനുള്ള സാധ്യതയെ ആകാം കാണിക്കുന്നത്.

ചർമ്മാരോഗ്യത്തിനായ പ്രമേഹ നിയന്ത്രണം എങ്ങനെ സാധ്യമാകാം

വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ സമീകൃതാഹാരം ചർമ്മത്തിൻ്റെ ആരോഗ്യത്തെ പിന്തുണക്കുന്നു. ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കട്ടികുറഞ്ഞ പ്രോട്ടീനുകൾ, എന്നിവ ഉൾപ്പെടുത്തുക. ആൻറി ഓക്സിഡൻറുകൾ കൂടുതലുള്ള ഭക്ഷണങ്ങൾക്ക് ചർമ്മത്തെ നശിപ്പിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ കഴിയും.

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമ്മത്തെ മൃദുലമാക്കുകയും, വരൾച്ച, മറ്റ് പ്രകോപനങ്ങൾ എന്നിവ തടയുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷണ ദിനചര്യ ഒരിക്കലും മറക്കരുത്, ഒഴിവാക്കരുത്. ചർമ്മം വരണ്ട് പോകുന്നത് തടയാൻ അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിക്കുക.

പ്രമേഹവുമായി ബന്ധപ്പെട്ട ചർമ്മ അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ വ്യക്തിഗത ഉപദേശങ്ങൾ ലഭിക്കുന്നതിനും, ചികിത്സകളെക്കുറിച്ച് അറിയുന്നതിനും ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുക.

Related Articles

Back to top button