Kerala
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷാണ്(31) പിടിയിലായത്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും ബഹളം വെച്ചപ്പോൾ വാ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്
തുടർന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു. ഡിസംബർ 3ന് ജോലി കഴിഞ്ഞ് കായംകുളം ബസ് സ്റ്റാൻഡിലേക്ക് പോയ യുവതിയെ ഓട്ടോയിൽ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോകുകയും എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി കേസിൽ പറയുന്നു
കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.