
പാകിസ്താൻ നിരവധി തവണ ഭീകരാക്രമണം ചെയ്തിട്ടുണ്ട്, സ്ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങൾ അല്ലെന്ന് പറയുമെന്ന് ശശി തരൂർ എം പി. 8-10 സംഭവങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ക്ഷമയ്ക്കും ഒരു പരിധി ഉണ്ടല്ലോ.
ലിമിറ്റ് ഇല്ലാതെ പാകിസ്താൻ പെരുമാറിയാൽ നമുക്ക് എന്തിനാണ് ലിമിറ്റ്. ആർക്കും യുദ്ധം വേണ്ട. വികസനത്തിനും വളർച്ചയ്ക്കും യുദ്ധം നല്ലതല്ല. അവരെ തൊടുന്ന ഒരു ആക്ഷൻ എടുക്കേണ്ടി വരും. അല്ലെങ്കിൽ ഇതു ഇനിയും ആവർത്തിക്കും. ഇനി സ്ട്രോങ്ങ് ആക്ഷൻ എടുത്തില്ലെങ്കിൽ അവർ ഇതു തുടരുമെന്നും തരൂർ അറിയിച്ചു.
അതേസമയം ജമ്മു കശ്മീരിലെ പഹൽ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്.
പകൽകാമിലെ ഭീകരാക്രമണം പാക് ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പൽഗാമിൽ ആക്രമണം നടത്തിയവർക്കും പിന്നിൽ പ്രവർത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനു ശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു.
ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.