National
157 അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്ന് രാത്രി വൈകി അമൃത്സറിലെത്തും

ചണ്ഡിഗഢ്: 157 അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള മൂന്നാം വിമാനം ഇന്ന് രാത്രി വൈകി അമൃത്സറിലെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയില്‍ നിന്നുള്ളവരാണ് ഇത്തവണത്തെ വിമാനത്തിലേറെയും.
157 പേരില്‍ 54 പേര്‍ പഞ്ചാബികളും 60 ഹരിയാനക്കാരും 34 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരുമാണ്. മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജമ്മു കശ്‌മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ടെന്നാണ് ഔദ്യോഗിക വിവരം.
അനധികൃത കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇവരെ കൊണ്ടുവരുന്നത്. അമൃത്‌സര്‍ വിമാനത്താവളത്തിലാകും ഇവരെ ഇറക്കുക.