Kerala
തിരുവനന്തപുരത്ത് ദമ്പതികൾ നെയ്യാറിൽ ചാടി മരിച്ചു; കാറിൽ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം അരുവിപ്പുറത്ത് ദമ്പതികൾ നെയ്യാറിൽ ചാടി മരിച്ചു. ഒരു വർഷം മുമ്പ് ഇവരുടെ മകൻ മരിച്ചിരുന്നു. മകന്റെ വേർപാട് താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. മുട്ടട സ്വദേശി സ്‌നേഹദേവും ഭാര്യ ശ്രീകലയുമാണ് മരിച്ചത്. ഇരുവരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു
കരയിൽ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവെച്ച ജ്യൂസ് ബോട്ടിലും കണ്ടെത്തി. കാറിൽ നിന്ന് നാല് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ച് കൈമാറ്റം ചെയ്തതായി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികലാണ് ആദ്യം മൃതദേഹം കണ്ടത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്താണ് ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നത്.