തിരുവനന്തപുരം മെട്രോ റെയിൽ യാഥാർഥ്യമാക്കും; കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി

തിരുവനന്തപുരം മെട്രോയ്ക്കുള്ള പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങൾ 2028ന് മുമ്പ് പൂർത്തിയാക്കും. വന്യജീവി ആക്രമണങ്ങൾ നേരിടാൻ മലയോര മേഖലക്ക് ഫണ്ട് അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു
150ഓളം പാലങ്ങളുടെ നിർമാണം ഉടൻ പൂർത്തീകരിക്കും. റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി അനുവദിച്ചു. കാരുണ്യ പദ്ധതിക്ക് 700 കോടി രൂപ കൂടി അനുവദിക്കുന്നതായും ധനമന്ത്രി അറിയിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോ പോളിറ്റൻ പ്ലാനും മന്ത്രി അറിയിച്ചു.
കൊച്ചി മെട്രോയുടെ വികസനം തുടരും. അതിവേഗ റെയിൽപാതക്ക് ശ്രമം തുടരും. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോക കേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.