Saudi Arabia
തിരുവനന്തപുരം സ്വദേശി ദമാമില്‍ മരിച്ചു
ദമാം: ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. പാലോട് പെരിങ്ങമല ബൗണ്ടന്‍ റോഡിനരികത്ത് വീട്ടില്‍ നസീര്‍ അബൂബക്കര്‍ കുഞ്ഞ് 55 ആണ് ദമാമില്‍ മരിച്ചത്. ദമാമിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന നസീര്‍ 12 ദിവസത്തിലേറെയായി ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദമാമില്‍ സംസ്‌കരിക്കുമെന്ന് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പൂര്‍ വ്യക്തമാക്കി. അബൂബക്കര്‍കുഞ്ഞ് കാസിം പിള്ള സഫറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജലീല ബീവി.