
സലാല: രോഗബാധിതനായിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. മണക്കാട് വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരി (60) ആണ് താമസ സ്ഥലത്ത് ഇന്നലെ രാവിലെ മരിച്ചത്.
ഒമാന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കൗസല്യ അജിത. മക്കള്‍: ശ്രീക്കുട്ടന്‍, കുഞ്ഞുണ്ണി.