Kerala

തിരുവനന്തപുരത്ത് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജാണ്(49) മരിച്ചത്.

വെളിയന്നൂരിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു.

തൃശ്ശൂർ ഈസ്റ്റ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button
error: Content is protected !!