Kerala

തിരുവനന്തപുരത്ത് നൈട്രസെപാം ഗുളികകളും മെത്താംഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയിൽ

തിരുവനന്തപുരം വലിയതുറയിൽ മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി ഒരാൾ അറസ്റ്റിൽ. വലിയതുറ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ടിൻസാനാണ് അറസ്റ്റിലായത്.

33.87 ഗ്രാം വരുന്ന 60 നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനുമാണ് ഇയാളിൽ നിന്ന് എക്‌സൈസ് പിടികൂടിയത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

തിരുവനന്തപുരം മണക്കാട്ട് കഞ്ചാവ് കടത്തി കൊണ്ടുവുന്ന രണ്ട് പേരെയും പിടികൂടിയ. കരിമഠം നഗർ സ്വദേശികളായ ജിയാസ്, മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. 3.700 കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Related Articles

Back to top button
error: Content is protected !!