National

ഇത്തവണത്തെ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജം നൽകും; ലക്ഷ്യം വികസിത ഭാരതമെന്ന് പ്രധാനമന്ത്രി

വികസിത ഇന്ത്യക്ക് വേണ്ടിയുള്ളതാകും ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് ബജറ്റ് പുതിയ ഊർജം നൽകും വികസിത ഇന്ത്യക്കായുള്ള പരിഷ്‌കാരങ്ങൾക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

മധ്യവർഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹമുണ്ടാകട്ടെ എന്നും മോദി പറഞ്ഞു. 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേൽപ്പിച്ചു. എല്ലാത്തവണത്തെയും പോലെ നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുമുണ്ട്.

യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സ്ത്രീ ശാക്തീകരണവും സർക്കാരിന്റെ ലക്ഷ്യമാണ്. സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷ സഹകരണം വേണം. വികസിത ഭാരതമെന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!