Kerala

തോമസ് കെ തോമസ് എൻസിപി സംസ്ഥാന പ്രസിഡന്റാകും; മുംബൈയിലെ യോഗത്തിൽ ധാരണയായി

തോമസ് കെ തോമസ് എംഎൽഎ എൻസിപി സംസ്ഥാന പ്രസിഡന്റാകും. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ധാരണ. പ്രഖ്യാപനം പിന്നീടുണ്ടാകും.

സംസ്ഥാനതലത്തിലെ പ്രശ്‌നങ്ങൾ തീർക്കാനായി നേതാക്കളെ ശരദ് പവാർ മുംബൈയിലേക്ക് വിളിപ്പിച്ചിരുന്നു. മന്ത്രി എ കെ ശശീന്ദ്രൻ, പിസി ചാക്കോ, തോമസ് കെ തോമസ് എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചത്. ഈ യോഗത്തിലാണ് തീരുമാനമായത്

മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ തോമസ് കെ തോമസ് എകെ ശശീന്ദ്രൻ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റ് ആകാൻ നടത്തിയ നീക്കമാണ് ഇപ്പോൾ വിജയിക്കുന്നത്. പിസി ചാക്കോ അടുത്തിടെ എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു

Related Articles

Back to top button
error: Content is protected !!