Kerala
പാർട്ടി ആവശ്യപ്പെട്ടാൽ എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ്
![thomas k thomas](https://metrojournalonline.com/wp-content/uploads/2024/10/metro-780x470.avif)
പിസി ചാക്കോ രാജിവെച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎൽഎ. പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡന്റ് ആകണമെന്ന ആവശ്യം ഉയരുന്നുണ്ട്
പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പിസി ചാക്കോയുടെ രാജി കാരണം അറിയില്ല. ചാക്കോ പലപ്പോഴും തീരുമാനമെടുത്തിരുന്നത് ഒറ്റയ്ക്കായിരുന്നു. കൂടെ നിന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന സ്വഭാവമാണ് ചാക്കോയ്ക്ക്
പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പരാമർശങ്ങൾ ചാക്കോ നടത്തി. പിസി ചാക്കോ പാർട്ടി വിടില്ലെന്നും പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. എൽഡിഎഫിൽ ഉറച്ചുനിൽക്കും. എകെ ശശീന്ദ്രൻ മികച്ച നേതാവാണെന്നും തോമസ് കെ തോമസ് പറഞ്ഞു.