ഇതൊന്നും അറിയാത്തവരല്ല കമന്റുകൾ ഇറക്കുന്നത്; നടി പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് 5 വർഷം മുമ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന വിമർശനം ഉന്നയിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്
സിനിമ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകൾ ഇറക്കുന്നത്. നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇരകൾ മൊഴി നൽകാൻ വിസമ്മതിക്കുന്നതിനാൽ അന്വേഷണം പോലീസ് നിർത്തിവെക്കുകയാണെന്ന വാർത്ത പങ്കുവെച്ചായിരുന്നു പാർവതിയുടെ വിമർശനം
പാർവതിക്കെതിരെ നടി മാലാ പാർവതിയും രംഗത്തുവന്നു. കോടതിയിൽ പോയി പരാതി പറയാതെ നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ലെന്ന് മാലാ പാർവതി പ്രതികരിച്ചു. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്തു തുടങ്ങിയ സർക്കാരിനോട് ചോദ്യങ്ങൾ ചോിദക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു