പിറന്ന മണ്ണിൽ അവസാന യാത്രക്കായി വിഎസ്, വിലാപ യാത്ര ആലപ്പുഴ ജില്ലയിൽ, മഴയും അവഗണിച്ച് ആയിരങ്ങൾ

വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 18ാം മണിക്കൂറിലേക്ക് കടക്കുമ്പോഴാണ് ആലപ്പുഴയിലേക്ക് എത്തുന്നത്. റോഡരികുകളിൽ പതിനായിരങ്ങളാണ് വിഎസിന് അവസാന യാത്ര നൽകാനായി രാത്രി മുഴുവനും കാത്തുനിന്നത്.
നിലവിൽ കായംകുളത്താണ് വിലാപ യാത്ര എത്തി നിൽക്കുന്നത്. അടുത്തത് കരിയിലകുളങ്ങരയാണ്. 104 കിലോമീറ്റർ 17 മണിക്കൂർ എടുത്ത് പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. മഴയെ പോലും അവഗണിച്ചാണ് ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. സമാനതകളില്ലാത്ത വിലാപയാത്രയാണ് നടക്കുന്നത്
ആൾത്തിരക്ക് മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു നീങ്ങുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആലപ്പുഴയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പുന്നപ്ര പറവൂരിലെ വിഎസിന്റെ വീട്ടിൽ പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.