Kerala
മൂന്ന്, നാല് പാതാ വികസനം അപ്രായോഗികം; സെമി ഹൈ സ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്ന് ഇ ശ്രീധരൻ

സെമി ഹൈസ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇ ശ്രീധരൻ. റെയിൽവേ മന്ത്രി ആവശ്യപ്പെട്ടാൽ ഉടൻ ഡൽഹിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച് ചർച്ച ചെയ്യും. കേന്ദ്രം നിർദേശിച്ച മൂന്ന്-നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരൻ പറഞ്ഞു.
റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇ ശ്രീധരൻ നിർദേശിച്ച ബദൽ പദ്ധതിയെ കുറിച്ചായിരുന്നു ചർച്ച. എന്നാൽ കേരളത്തിൽ മൂന്ന്-നാല് പാതാ വികസനത്തിനാണ് പരിഗണനയെന്നായിരുന്നു റെയിൽവേ മന്ത്രിയുടെ പോസ്റ്റ്.
എന്നാൽ റെയിൽവേ മന്ത്രിയുടെ മൂന്ന്-നാല് പാതാ വികസനം അപ്രായോഗികമെന്നാണ് ഇ ശ്രീധരൻ പറയുന്നത്. കേന്ദ്രത്തിന്റെ നയപരമായ തീരുമാനമാണ് ഇനി പ്രധാനം.