കൊച്ചിയിൽ റിട്ട. ജഡ്ജിയിൽ നിന്ന് പണം തട്ടിയ കേസ്; മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ റിട്ടയേഡ് ജഡ്ജിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഷെയർ ട്രേഡിംഗ് വഴി അമിത ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയം.
മുൻ ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ്യാരിൽ നിന്ന് 90 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിലായിരുന്നു തട്ടിപ്പ്. ജനുവരി 5 ന് തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊച്ചി സൈബർ പോലീസ് ഏറ്റെടുക്കുകയായിരുന്നു.
കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി മുഹമ്മദ് ഷാ, മുഹമ്മദ് ഷാർജിൽ, മിർഷാദ് എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ 1, 2 പ്രതികൾ ഒളിവിലാണ്. സംസ്ഥാനത്ത് 16 കേസുകളാണ് ഇവർക്കെതിരെ ഉള്ളത്. 90 അക്കൗണ്ടുകളിൽ നിന്നായി 35 ലക്ഷം രൂപ പോലീസ് തിരിച്ചു പിടിച്ചു.