Saudi Arabia
നിയന്ത്രണംവിട്ട മിനിലോറി കടയിലേക്ക് പഞ്ഞുകയറി മൂന്നുപേര്‍ക്ക് പരുക്കേറ്റു
ജിദ്ദ: നിയന്ത്രണം നഷ്ടമായ മിനിലോറി കോഫിഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ലൈത്തില്‍ റോഡിനോട് ചേര്‍ന്ന് കടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും ലൈത്ത് പൊലിസ് വ്യക്തമാക്കി.
അമിതവേഗത്തില്‍ നിയന്ത്രണം നഷ്ടമായതാവാമെന്നാണ് കരുതുന്നത്. കോഫി ഷോപ്പ് പൂര്‍ണമായും തകര്‍ന്നു. സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ മിനിലോറി മറുഭാഗത്തുകൂടി പുറത്തേക്ക് കുതിച്ചോടിയതായും ദൃസാക്ഷികള്‍ വ്യക്തമാക്കി.