National

ഷാരൂഖ് ഖാന്റെ ജീവിതം 12 വര്‍ഷമായി നിയന്ത്രിക്കുന്ന പൂജ ദദ്‌ലാനിയുടെ ശമ്പളം കേട്ടാല്‍ ആരും ഞെട്ടും

മുംബൈ: ബോളിവുഡിലെ ഏറ്റവും ബ്രാന്റ് മൂല്യമുള്ള നടനായ സാക്ഷാല്‍ ഷാരൂഖ് ഖാന്റെ പ്രൊഫഷണല്‍ ജീവിതം 12 വര്‍ഷത്തോളമായി നിയന്ത്രിക്കുന്ന പൂജ ദദ്‌ലാനിയുടെ ശമ്പളം കേട്ടാല്‍ ആരും ഞെട്ടുമെന്ന് ഉറപ്പ്. ഒമ്പത് കോടി രൂപയാണ് ഇവരുടെ വാര്‍ഷിക ശമ്പളമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പൂജ വെറുമൊരു മാനേജര്‍ മാത്രമല്ല, ഷാരൂഖിന്. മറിച്ച് അടുത്ത കുടുംബാംഗം കൂടിയാണ്. ബിസിനസുകാരായാലും സെലിബ്രിറ്റികളായാലും പ്രത്യേകിച്ചും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനേജര്‍മാരില്ലാതെ ഒന്നും നടക്കില്ലെന്നത് വാസ്തവമാണ്. അപ്പോള്‍ ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ആളെ പറയുന്ന ശമ്പളത്തിന് നിയമിക്കേണ്ടിവരും. 7 മുതല്‍ 9 കോടി രൂപവരെ വാര്‍ഷിക ശമ്പളം പറ്റുന്ന ഈ നാല്‍പതുകാരിയുടേത് ആഡബരപൂര്‍ണമായ ജീവിതശൈലിയാണ്.

50 കോടി രൂപയുടെ ആസ്തി അവര്‍ക്കുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖന്റെ പ്രൊഫഷണല്‍ കരിയര്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യ സാമ്പത്തിക കാര്യങ്ങളിലും പൂജ തന്റെ പ്രഫഷണല്‍ വൈദഗ്ദ്ധ്യം വിനിയോഗിക്കുന്നുണ്ട്. ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം, ഷാരൂഖ് ഖാന്റെ പത്‌നിയും പ്രമുഖ ഇന്റീരിയര്‍ ഡിസൈനറും നിര്‍മാതാവുമെല്ലാമായ ഗൗരി ഖാന്‍ രൂപകല്‍പ്പന ചെയ്ത കോടികള്‍ വരുന്ന അതിമനോഹരമായ ഒരു വീടും പൂജയ്ക്കു സ്വന്തമായുണ്ട്. മുംബൈയിലെ ഈ വീട്ടിലാണ് അവളുടെ താമസം. സാമൂഹിക മാധ്യമങ്ങളിലും താരപരിവേഷമുള്ള ഈ മിടുക്കി 1983 നവംബര്‍ രണ്ടിനാണ് ജനിച്ചത്.

ഷൂട്ടും മറ്റ് തിരക്കുകളും അനേകം കൂടിക്കാഴ്ചകളുമെല്ലാം ദിനേന സംഭവിക്കുമ്പോള്‍ ആര്‍ക്കാണ് മാനേജറില്ലാത്ത അവസ്ഥ ചിന്തിക്കാനാവുക. ബോളിവുഡിലെ ഏറ്റവും മികച്ച മാനേജര്‍മാരില്‍ ഒരാളായാണ് പൂജയെ കണക്കാക്കുന്നത്. എസ്ആര്‍കെയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് പൂജ. മുംബൈ സ്വദേശിയായ പൂജ ദദ്‌ലാനി 2012 മുതവാണ് ഷാരൂഖ് ഖാന്റെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് എത്തുന്നത്.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ടീം എന്നിവയുള്‍പ്പെടെ നിയമപരമായ നിരവധി ചുമതലകള്‍ ഷാരൂഖിനുണ്ട്. ഇക്കാര്യങ്ങളില്‍ ഒരു വീഴ്ചയും വരാതെ മേല്‍നോട്ടം വഹിക്കുന്നത് പൂജയാണ്. ബിസിനസ് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഇവര്‍ തനിച്ചാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.

Related Articles

Back to top button
error: Content is protected !!