Kerala

കളമശ്ശേരിയിൽ ചികിത്സയിലിരുന്ന 5 വിദ്യാർഥികളിൽ മൂന്ന് പേർക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

എറണാകുളം കളമശ്ശേരിയിലെ സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് പേരുടെ പരിശോധന ഫലം പുറത്തുവരാനുണ്ട്. മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒന്ന്, രണ്ട് ക്ലാസുകളിലെ അഞ്ച് വിദ്യാർഥികളാണ് ചികിത്സയിലുണ്ടായിരുന്നത്

കടുത്ത തലവേദനയും പനിയെയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മുതലാണ് വിദ്യാർഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നാലെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു

ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് സ്‌കൂളിലെ പ്രൈമറി തല പരീക്ഷകൾ മാറ്റിവെച്ചു.

Related Articles

Back to top button
error: Content is protected !!