Kerala
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിമ്പ്യൻ ബീനാമോളുടെ സഹോദരിയടക്കം മൂന്ന് പേർ മരിച്ചു

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധു എബ്രഹാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് ജീപ്പിലുണ്ടായിരുന്നത്.
ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരിയാണ് റീന. ബോസും റീനയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഗുരുതരമായി പരുക്കേറ്റ എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നാട്ടുകാരും ഇവർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്ക് മാറ്റി