Oman
ഒമാനിൽ വാഹനാപകടത്തിൽ മൂന്ന് യുപി സ്വദേശികൾ മരിച്ചു
മസ്കത്ത്: ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് യുപി സ്വദേശികൾ മരിക്കുകയും മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒമാനിലെ ഹൈമെയിൽ ആയിരുന്നു ശനിയാഴ്ച രാവിലെ അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഒമാനിൽ സന്ദർശനത്തിനായി എത്തിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഹൈമെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നിസ് വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.