Kerala
നെയ്യാറ്റിൻകരയിൽ മൂന്ന് വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര വെള്ളറടയിൽ മൂന്ന് വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു. ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ- ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്.
ഉച്ചക്ക് 12ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കുട്ടി കിണറ്റിലേക്ക് വീണതാണെന്ന് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.