Kerala
തൃശ്ശൂരിൽ 5 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും അടക്കം മൂന്ന് യുവാക്കൾ പിടിയിൽ

തൃശ്ശൂർ നെടുപുഴയിൽ അഞ്ച് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. ആഞ്ജനേയൻ, സഹോദരങ്ങളായ അലൻ, അരുൺ എന്നിവരാണ് പിടിയിലായത്. അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്
വീട് കേന്ദ്രീകരിച്ചായിരുന്നു ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത്. ലഹരി വിൽപ്പനക്ക് ഉപയോഗിച്ചിരുന്ന ബൈക്കും തൂക്കി വിൽക്കാൻ ഉപയോഗിച്ച ത്രാസും പോലീസ് കണ്ടെത്തി.
അതേസമയം തിരുവനന്തപുരം ജഗതിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി അഖിലിനെയാണ് മ്യൂസിയം പോലീസ് പിടികൂടിയത്.