National

കടുവ ആക്രമണം: രാധയുടെ വേർപാടിൽ ദുഃഖം അറിയിച്ച് പ്രിയങ്ക ഗാന്ധി; ശാശ്വത പരിഹാരം വേണമെന്നും എംപി

വയനാട് കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. സംഭവം ഞെട്ടലുണ്ടാക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം താൻ പങ്കുചേരുന്നു. പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക പറഞ്ഞു

ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ന് രാവിലെയാണ് തോട്ടത്തിൽ കാപ്പി പറിക്കാനായി പോയ രാധയെ കടുവ കൊന്നത്. രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയെ വെടിവെച്ച് കൊല്ലുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!