National
അടുത്ത സുഹൃത്തിന് കാൻസർ, പ്രിയങ്ക ഗാന്ധി വിദേശത്ത്; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണം

വഖഫ് നിയമഭേദഗതി ബിൽ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി അടുത്ത വൃത്തങ്ങൾ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്ത് പോയതിനാലാണ് പ്രിയങ്കക്ക് പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണ് പുറത്തുവരുന്ന വിവരം.
പ്രിയങ്കയുടെ അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്ത് ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണ് പ്രിയങ്ക വിദേശത്തേക്ക് പോയത്. ബില്ലിന്റെ ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നു. എന്നാൽ വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാർലമെന്റിൽ എത്താത്തത് വിവാദമായിരുന്നു. പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.