പണമടങ്ങിയ ചാക്ക് കെട്ട് മുകളിലേക്ക് കൊണ്ടുപോയത് തെരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞ്: തിരൂർ സതീശ്
കൊടകര കുഴൽപ്പണ കേസിൽ വീണ്ടും പ്രതികരണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. കേസിൽ സത്യസന്ധമായ അന്വേഷണമാണെങ്കിൽ വെളിപ്പെടുത്തും. മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയും. കേന്ദ്ര സംസ്ഥാനങ്ങൾ നടത്തുന്ന അന്വേഷണങ്ങളോടും സഹകരിക്കും
നേരത്തെ നൽകിയ മൊഴി ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയവർ പറഞ്ഞ് പഠിപ്പിച്ചതിന് അനുസരിച്ചായിരുന്നു. തെരഞ്ഞെടുപ്പിൽ വന്ന സാമഗ്രികൾ ആണെന്ന് പറയാൻ പറഞ്ഞു. അത് അവിടെ പോയി പറഞ്ഞു. തൃശ്ശൂർ ബിജെപി ഓഫീസിൽ നിക്ഷേപിച്ച പൈസ പിന്നെ അവിടെ നിന്ന് എടുത്തു കൊണ്ടുപോയിട്ടില്ല. കൊടകരയിൽ കൊണ്ടുപോയത് വേറെ പണമായിരുന്നു
തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന് പറഞ്ഞാണ് ചാക്കു കെട്ട് മുകളിലേക്ക് കൊണ്ടുപോയത്. പിന്നീടാണിത് പണമാണെന്ന് തിരിച്ചറിഞ്ഞത്. ചാക്ക് കെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റും ട്രഷററും പറഞ്ഞെന്നും തിരൂർ സതീശ് അറിയിച്ചു.