Kerala
സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വൻ ഇടിവ്; പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 800 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ രണ്ട് ദിവസത്തെ വില വർധനവിന് ശേഷമാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇന്ന് വൻ ഇടിവ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,120 രൂപയായി
ഗ്രാമിന് 100 രൂപ കുറഞ്ഞ് 7890 രൂപയിലെത്തി. ഫെബ്രുവരി 11ന് പവന്റെ വില 64,480 എന്ന സർവകാല റെക്കോർഡ് കുറിച്ചിരുന്നു. ഈ വിലയിൽ നിന്ന് പവന് 1360 രൂപയുടെ കുറവിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
സ്വർണനിക്ഷേപ പദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് തുടർന്നതോടെയാണ് വിലയിറക്കത്തിലേക്ക് വഴിവെച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 6495 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 107 രൂപയിൽ തുടരുകയാണ്