Kerala

ഉടുമ്പൻചോലയിൽ മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ; മുത്തശ്ശി ഗുരുതരാവസ്ഥയിൽ

ഇടുക്കി ഉടുമ്പൻചോലയിൽ കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വീടിന് സമീപത്തുള്ള തോടിനോട് ചേർന്ന നിലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെയും മുത്തശ്ശിയെയും കാണാതായത്. നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലിൽ വീടിന് സമീപത്ത് വെച്ച് ഇരുവരെയും കണ്ടെത്തി.

കുട്ടിയെയും മുത്തശ്ശിയെയും ഉടൻ തന്നെ നെടുങ്കണ്ടം ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മുത്തശ്ശി ജാൻസിയെ ്ടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.

Related Articles

Back to top button