Kerala
മൂന്നാർ ഇക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരുക്ക്

മൂന്നാറിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. തമിഴ്‌നാട്-കേരള അതിർത്തി പ്രദേശമായ ഇക്കോ പോയിന്റിലാണ് അപകടം നടന്നത്. തമിഴ്‌നാട്ടുകാരായ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. കോളേജിൽ നിന്നുള്ള സംഘമാണോ മറ്റ് സംഘമാണോയെന്ന കാര്യത്തിലും വ്യക്തതയില്ല. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടം
സംഭവസ്ഥലത്തേക്ക് പോലീസ് എത്തുന്നതേയുള്ളു. ഇതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. നാട്ടുകാരും മറ്റ് ടൂറിസ്റ്റുകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.