Kerala

കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ; നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും: ട്രോളിക്കൊന്ന് സഞ്ജു സാംസണും

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് പൃഥ്വിരാജിനൊപ്പമുള്ള ബേസില്‍ ജോസഫിന്റെ ഒരു വീഡിയോയാണ്. ബേസിലിന്റെ ഏറ്റവും പുതിയ വീഡിയോയെ ടൊവിനോയും സഞ്ജു സാംസണും ട്രോളുന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം.

കഴിഞ്ഞദിവസം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗിന്റെ ഫൈനലിന് ശേഷമാണ് രസകരമായ സംഭവമുണ്ടായത്. ബേസിലിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സാ കൊച്ചിയും തമ്മിലായിരുന്നു മത്സരം.

മത്സരശേഷം വിജയികള്‍ക്ക് മെഡല്‍ സമ്മാനിക്കുന്ന ചടങ്ങില്‍ എല്ലാ കളിക്കാരും പൃഥ്വിയുടെ കൈയില്‍ നിന്ന് മാത്രം മെഡല്‍ സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആരും തന്നെ ബേസിലിനെ ആരും മൈന്‍ഡ് ചെയ്യാതെ പോവുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 2-0ത്തിന് കാലിക്കറ്റ് എഫ്.സി. കിരീടം സ്വന്തമാക്കി.

ഈ വീഡിയോക്ക് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ‘എന്ത് വിധിയിത്’ എന്ന പാട്ട് വെച്ചുകൊണ്ട് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു. ഈ വീഡിയോക്ക് ടൊവിനോ കളിയാക്കി ചിരിക്കുന്ന കമന്റും അതിന് ‘നീ പക പോക്കുകയാണല്ലേ’ എന്ന ബേസിലിന്റെ റിപ്ലൈയും വൈറലായി.

ഈയിടെ ടൊവിനോ നിര്‍മിക്കുന്ന മരണമാസ് എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ ബേസില്‍ ടൊവിനോയെ ട്രോളുന്ന അവസരമുണ്ടായിരുന്നു.

പൂജക്ക് ശേഷം ആരതിയുമായി പോകുന്ന സമയത്ത് ടൊവിനോ കൈ കാണിക്കുകയും എന്നാല്‍ ടൊവിനോക്ക് നേരെ പൂജാരി ആരതി കാണിക്കാതെ പോവുകയും ചെയ്തിരുന്നു. ഈ സംഭവത്തെ ബേസില്‍ പലയിടുത്തും കളിയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Related Articles

Back to top button
error: Content is protected !!