Kerala

കേരളം മുഴുവൻ കറങ്ങാം: ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ, ദൂരപരിധി എടുത്തുകളഞ്ഞു

സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവുമായി സംസ്ഥാന സർക്കാർ. കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം

അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനം. ഓട്ടോറിക്ഷ ഇൻ ദ സ്‌റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്‌റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം

യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പ് വരുത്തണമെന്ന നിബന്ധനയുണ്ട്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് നിർണായക തീരുമാനമെടുത്തത്. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത്.

Related Articles

Back to top button