Kerala
തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലറും ബസും കൂട്ടിയിടിച്ചു; മൂന്ന് മരണം

തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചതിൽ പത്ത് വയസുകാരനും ഉൾപ്പെടുന്നു.
സേലം സ്വദേശികളായ കനിഷ്‌ക്(10), നാഗരാജ്(45) എന്നിവരെ തിരിച്ചറിഞ്ഞു. ബസും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രാവലറിൽ 20 പേരാണുണ്ടായിരുന്നത്. എട്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു.
ശബരിമലയിലേക്ക് പോകുകയായിരുന്ന ട്രാവലറും എതിരെ വന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു.