Kerala

കൽപ്പറ്റ പോലീസ് സ്‌റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; രണ്ട് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജി ഡി ചാർജുള്ള എഎസ്‌ഐ ദീപ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്‌പെൻഷൻ. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ നിരീക്ഷിക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ.

ഉത്തര മേഖല റേഞ്ച് ഐജിയുടെ നിർദേശാനുസരണമാണ് സസ്‌പെൻഷൻ. കൽപ്പറ്റ സ്റ്റേഷൻ ശുചിമുറിയിൽ ഷവറിൽ തൂങ്ങിയ നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്. ഗോകുലിന്റെ കൈയിൽ പെൺകുട്ടിയുടെ പേര് മൂർച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. മർദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

പോലീസ് സ്റ്റേഷനിൽ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻകുട്ടി, അന്വേഷണസംഘം തലവനായ ഡിവൈഎസ്പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!