Kerala
‘പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ’: മമ്മൂട്ടി

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. “പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ” എന്ന് അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന, പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ജൂലൈ 21, 2025) വൈകിട്ട് 3:20 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 101 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നില്ല.