Kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

സംസ്ഥാനത്ത് ഈ മാസം 10 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

റവന്യു വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ 688 താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. ഈ വർഷം ഡിസംബർ 31 വരെ ഒരു വർഷത്തേക്കാണ് അനുമതി

റവന്യു വകുപ്പിൽ രണ്ട് സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കും. കെഎസ്എഫ്ഇക്ക് വേണ്ടിയാണ് പുതിയ രണ്ട് തസ്തികകൾ. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം 60,000 രൂപയിൽ നിന്നും 70,000 രൂപയാക്കി ഉയർത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!