USA

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങി ട്രംപ് ഭരണകൂടം; പൂര്‍ണ പിന്തുണയെന്ന് ഇന്ത്യ

വാഷിങ്‌ടണ്‍: പുതിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ നടപടി ആരംഭിച്ചു. രണ്ട് യുഎസ് സൈനിക വിമാനങ്ങളിലായി നൂറു കണക്കിന് കുടിയേറ്റക്കാരെയാണ് ട്രംപ് ഭരണകൂടം നാടുകടത്തിയത്. കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനങ്ങള്‍ ഗ്വാട്ടിമാലയിൽ എത്തിയതായി അധികൃതർ അറിയിച്ചു.

 

അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിലേക്ക് മാറ്റുന്നതിന്‍റെ ഒരു ചിത്രവും വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും എക്‌സിലെ പോസ്‌റ്റില്‍ കുറിച്ചു.

https://x.com/WhiteHouse/status/1882764883999236351

“നൽകിയ വാഗ്‌ദാനങ്ങൾ, പാലിക്കപ്പെട്ട വാഗ്‌ദാനങ്ങൾ. ട്രംപ് വാഗ്‌ദാനം ചെയ്‌തതുപോലെ നാടുകടത്തൽ നടപടി ആരംഭിച്ചു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപ് ഇതിലൂടെ ലോകത്തിന് നല്‍കുന്നത്,” എന്ന് വൈറ്റ് ഹൗസിന്‍റെ എക്‌സ് പോസ്‌റ്റില്‍ പറയുന്നു.

ആദ്യ വിമാനത്തിൽ 48 പുരുഷന്മാരും 31 സ്‌ത്രീകളും അടക്കം ആകെ 79 ഗ്വാട്ടിമാലക്കാർ ഉണ്ടായിരുന്നു. 538 അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌തതായും നൂറുകണക്കിന് ആളുകളെ സൈനിക വിമാനങ്ങൾ വഴി നാടുകടത്തിയതായും വൈറ്റ് ഹൗസ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!