National

ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ട്രംപ്; അവകാശവാദത്തിന്റെ സിൽവർ ജൂബിലിയെന്ന് പരിഹസിച്ച് കോൺഗ്രസ്

ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താൻ ആണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ്. ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തിയത് തന്റെ വ്യാപാര കരാർ ചർച്ചകളാണെന്ന് ട്രംപ് അവകാശപ്പെട്ടു

ഇന്ത്യ-പാക് യുദ്ധം, ഡെമോക്രാറ്റിക് റിപപ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള യുദ്ധം എല്ലാം അവസാനിപ്പിച്ചത് എന്റെ ഇടപെടലിലൂടെയാണ്. ഇന്ത്യ-പാക് യുദ്ധത്തിനിടെ അവർ അഞ്ച് യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്. അമേരിക്കയുമായുള്ള കച്ചവട ബന്ധം തകരുമെന്ന് ഇരുവരോടും ഞാൻ പറഞ്ഞു, അതോടെ യുദ്ധം അവസാനിച്ചെന്ന് ട്രംപ് പറഞ്ഞു

73 ദിവസത്തിനിടയിൽ 25ാം തവണയാണ് ട്രംപ് ഈ വാദം ഉന്നയിക്കുന്നതെന്നും അവകാശവാദത്തിന്റെ സിൽവർ ജൂബിലിയാണ് ഇതെന്നും കോൺഗ്രസ് പരിഹസിച്ചു. പഹൽഗാം ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിശദമായി തുറന്ന് പറയാത്തതാണ് ഇത്തരം അവകാശവാദങ്ങൾ ഉണ്ടാകാൻ കാരണമെന്നും കോൺഗ്രസ് വിമർശിച്ചു.

Related Articles

Back to top button
error: Content is protected !!