ചൈനീസ് വിരുദ്ധ നിലപാടിന്റെ ഭാഗമായി ഇന്ത്യയില്‍ നരേന്ദ്ര മോദി കൊണ്ടുവന്ന ടിക് ടോക്ക് നിരോധനത്തില്‍ മാറ്റമുണ്ടാകുമോയെന്നാണ് ഇപ്പോള്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ ആലോചിക്കുന്നത്. മോദിയുടെ ഫ്രണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കുമെന്നാണ് സൂചന.
ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലേറി മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇതോടെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 75 ദിവസത്തെ സമയം കൂടി ടിക് ടോ്കിന് ലഭിക്കും. അധികാരത്തിലേറിയാല്‍ ടിക് ടോക് നിരോധനം പിന്‍വലിക്കുമെന്ന് ട്രംപ് വ്യക്തമക്കിയിരുന്നു.
അതേസമയം നിരോധനം പിന്‍വലിക്കപ്പെട്ടതോടെ ഗൂഗിള്‍, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ ടിക് ടോക് ലഭിച്ചു തുടങ്ങി. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് കീഴിലുള്ള ടിക് ടോക് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകുടം നിരോധിച്ചത്. യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബൈറ്റ് ഡാന്‍സ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല.