കറുത്ത ബാഗുമായുള്ള ട്രംപിന്റെ ചിത്രം വൈറല്‍; ആണവായുധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബാഗിലെന്ന് വൈറ്റ്
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രംപിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ ബൈഡനോട് തോറ്റതിലുള്ള മധുരമായ പകവീട്ടല്‍കൂടിയാണ് ഈ വിജയം. ഫലപ്രഖ്യാപനത്തിനും സത്യപ്രതിജ്ഞക്കും പിന്നാലെ വൈറ്റ് ഹൗസിലേക്ക് എത്തിയ ട്രംപിന്റെ കൈവശം ഒരു കറുത്ത ബാഗുണ്ടായിരുന്നു. ഈ ബാഗിലാണ് ഇപ്പോള്‍ ലോകരാജ്യങ്ങളുടെയെല്ലാം കണ്ണുടക്കി നില്‍ക്കുന്നത്.
യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിന് പിന്നാലെയായിരുന്നു കറുത്ത ബാഗുമായുള്ള ട്രംപിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. രാജ്യത്തിന്റെ ആണവശക്തിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബാഗിനുള്ളിലുള്ളതെന്ന പ്രതികരണവുമായി ചര്‍ച്ച കൊഴുക്കുന്നതിനിടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബില്‍ ഗുല്ലിയും പിന്നീട് എത്തിയിരുന്നു.
ബാഗില്‍ രണ്ട് പുസ്തകങ്ങളുണ്ട്. ഇവയിലൊന്നില്‍ ആണവശക്തിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. രണ്ടാമത്തേതില്‍ ചില രഹസ്യവിവരങ്ങളുമാണ്. ബാഗിനുള്ളില്‍ 10 പേജുകളുള്ള മറ്റൊരു രേഖകൂടിയുണ്ട്. എമര്‍ജന്‍സി ബ്രോഡ്കാസ്റ്റ് സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങളാണത്. ഇതിനും പുറമേ ഇന്‍ക് കാര്‍ഡും ഉണ്ടെന്നും കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.