World
വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും റഷ്യയിലും ആഞ്ഞടിച്ച് സുനാമി; ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു

കിഴക്കൻ റഷ്യയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. യുഎസിലെ അലാസ്‌ക, ഹവായ്, ന്യൂസിലാൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു
മൂന്ന് മീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾ ജപ്പാനിലെ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ആഞ്ഞടിച്ചു. റഷ്യയുടെ സെവെറോ കുരിൽസ്‌കിന്റെ തീരപ്രദേശത്തും സുനാമി തിരമാലകൾ ആഞ്ഞടിച്ചു.
ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ തീരപ്രദേശങ്ങളിൽ കടൽ നിരപ്പിൽ നിന്ന് ഒന്ന് മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. 8.7 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.