National
തെലങ്കാനയിൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; 30ഓളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

തെലങ്കാനയിൽ നിർമാണ പ്രവർത്തികൾക്കിടെ തുരങ്കം തകർന്ന് 30ഓളം തൊഴിലാളികൾ കുടുങ്ങി. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച പരിഹരിക്കാനായി അകത്ത് കയറിയപ്പോഴാണ് അപകടം.
മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും 30ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
നാഗർകുർണൂൽ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാല് ദിവസം മുമ്പാണ് തുറന്നത്.