Kerala

ഇടമലയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് ആലുവ സ്വദേശികളായ രണ്ട് പേർ മരിച്ചു

എറണാകുളം ഇടമലയാറിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വെങ്ങാട്ടുശ്ശേരി സിദ്ധിഖ് വടക്കേതൊലക്കര(38), സഹോദരി പുത്രൻ അബു ഫായിസ്(22) എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശികളാണ് ഇരുവരും.

പലവൻപടി വനമേഖലക്ക് അടുത്താണ് അപകടം നടന്നത്. ഇടമലയാർ വൈദ്യുതി പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞ് എത്തുന്ന വെള്ളമാണ് പുഴയിലുണ്ടാകുക. ചൊവ്വാഴ്ച പകൽ വൈദ്യുതി ഉത്പാദനം ഉണ്ടായിരുന്നതിനാൽ പുഴയിൽ നിറയെ വെള്ളമുണ്ടായിരുന്നു.

ചുഴിയും ആഴവുമുള്ള മേഖലയാണിത്. ഇവിടെ മണൽത്തിട്ടയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. മണൽത്തിട്ട അടർന്നുപോകുകയും ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു. കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ ടീമും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ മുങ്ങിയെടുത്തത്.

Related Articles

Back to top button
error: Content is protected !!