National
ബിഹാറിൽ വീടിനുള്ളിൽ രണ്ട് കുട്ടികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് കുടുംബം

ബിഹാറിലെ ജാനിപുരിൽ വീടിനുള്ളിൽ രണ്ട് കുട്ടികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ജലി കുമാരി(15), അൻഷുൽ കുമാർ (10) എന്നിവരാണ് മരിച്ചത്. കുട്ടികൾ കിടന്നിരുന്ന കിടക്കയും പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാവാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. വീടിന് സമീപം രണ്ട് മൂന്ന് പുരുഷൻമാരെ കണ്ടെന്നും ഇതിന് ശേഷമാണ് കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടതെന്നും മാതാവ് പറഞ്ഞു
അപകടമായിരുന്നുവെങ്കിൽ കുട്ടികൾ ജീവന് വേണ്ടി ഓടുമായിരുന്നു. വാതിൽ തുറക്കാൻ പോലും ശ്രമം ഉണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.