Kerala
കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്
കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.
പ്രദേശത്ത് കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. അതിനിടെയാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. പോലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. പഴക്കമേറിയ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
ഇതിനു മുൻപും കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൗരവത്തിൽ തന്നെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.