Kuwait
രണ്ടംഗ സംഘം മണി എക്സ്ചേഞ്ച് കൊള്ളയടിച്ചു
കുവൈറ്റ് സിറ്റി: തോക്കുധാരികളായ രണ്ടംഗ സംഘം കുവൈറ്റില്‍ മണി എക്സ്ചേഞ്ച് കൊള്ളയടിച്ചു. അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ മണി എക്സ്ചേഞ്ചിലാണ് കൊള്ളസംഘം ആയുധങ്ങളുമായി എത്തിയത്. കാറിലെത്തിയ സംഘം എക്സ്ചേഞ്ചിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ചാ സംഘം പണം മോഷ്ടിച്ചു കടന്നുകളയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കൗണ്ടറിലുണ്ടായിരുന്ന പതിനായിരം കുവൈറ്റി ദിനാര്‍ നഷ്ടപ്പെട്ടതായി എക്സ്ചേഞ്ച് അധികൃതരം ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.