Abudhabi

രണ്ടു സ്വദേശികള്‍ ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തി

അബുദാബി: രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിക്കൊണ്ട് രണ്ട് സ്വദേശി യുവാക്കള്‍ ദക്ഷിണധ്രുവത്തില്‍ കാലുകുത്തി. കാലാവസ്ഥാ മാറ്റങ്ങളിലും ഭൂകമ്പ നിരീക്ഷണത്തിലും വിദഗ്ധരായവരാണ് അന്റാര്‍ട്ടിക്കന്‍ പര്യടനത്തിന്റെ ഭാഗമായി കടുത്ത പരിശീലനങ്ങള്‍ക്കും തയാറെടുപ്പുകള്‍ക്കും ശേഷം ദക്ഷിണധ്രവുത്തില്‍ എത്തിച്ചേര്‍ന്നത്.

പര്യവേക്ഷണത്തിന്റെ ഭാഗമായി കാലാവസ്ഥാ മാറ്റങ്ങള്‍ മനസിലാക്കാനും ഭൂകമ്പ സാധ്യത അളക്കാനുമായി ഇവിടെ രണ്ട് നിരീക്ഷണ സ്‌റ്റേഷനുകളും സംഘം സജ്ജമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതിയെയും അടുത്തറിയാന്‍ കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ദക്ഷിണധ്രുവ പര്യവേക്ഷണം.

Related Articles

Back to top button
error: Content is protected !!